Thursday, September 14, 2006

ഒഴിവാക്കാന്‍ എന്തു വേണം

ഇനി ഇതില്‍ നിന്ന് ഒന്ന് ഒഴിവാക്കിത്താരാന്‍ തല മൊട്ടയടിച്ച് പഴനിയി പോവേണ്ടി വരുമോ... മെയില്‍ ഐഡി കൊടുക്കാതെ മെമ്പര്‍ഷിപ്പ് കിട്ടുന്ന മഹാത്ഭുതം... സമ്മതിച്ചു... ഇനി ഇതില്‍ നിന്ന് ഒഴിവാകാന്‍ മെയില്‍ ഐഡി വേണ്ടിവരുമോ ആവോ...


എന്നാല്‍ പിടിച്ചൊ ID : rasheedchalil@gmail.com

26 Comments:

Blogger ഇത്തിരിവെട്ടം|Ithiri said...

ഇനി ഇതില്‍ നിന്ന് ഒന്ന് ഒഴിവാക്കിത്താരാന്‍ തല മൊട്ടയടിച്ച് പഴനിയി പോവേണ്ടി വരുമോ... മെയില്‍ ഐഡി കൊടുക്കാതെ മെമ്പര്‍ഷിപ്പ് കിട്ടുന്ന മഹാത്ഭുതം... സമ്മതിച്ചു... ഇനി ഇതില്‍ നിന്ന് ഒഴിവാകാന്‍ മെയില്‍ ഐഡി വേണ്ടിവരുമോ ആവോ...


എന്നാല്‍ പിടിച്ചൊ ID : rasheedchalil@gmail.com

2:04 AM  
Blogger ശ്രീജിത്ത്‌ കെ said...

നീ നായരാണെങ്കില്‍ ഞാന്‍ ‘നായരുപിടിച്ച പുലിവാല്‍’ എന്നൊരു പോസ്റ്റ് ഇട്ടേനേ. നിന്റെ ഗതികേട് കണ്ട് ചിരിക്കണോ സഹതപിക്കണോ എന്നറിയില്ല. എന്നോട് ക്ഷമിക്കൂ കൂട്ടുകാരാ.

ഒരു ബ്ലോഗില്‍ നിന്നിറങ്ങിപ്പോകാന്‍ ബ്ലോഗറില്‍ വഴിയില്ലാത്തത് കഷ്ടം തന്നെ. ബ്ലോഗുണ്ടാക്കിയ സഖാവിനെ പിന്നെ ഈ വഴി കണ്ടില്ലല്ലോ! പിണങ്ങി ഇരിക്കുവാണോ ചക്കരേ. വരൂ. നമുക്കു ടൈറ്റിലില്‍ പറഞ്ഞപോലെ അര്‍മാദിക്കണ്ടേ. ഇങ്ങനെ ഒതുങ്ങി ഇരുന്നാലോ.

2:07 AM  
Blogger സു | Su said...

ശ്രീജിത്തേ വെറുതേ ഞങ്ങടെ ക്ലബ്ബില്‍ കയറി നിരങ്ങരുത്ട്ടോ. ബ്ലോഗ് വായിക്കാനും കമന്റടിക്കാനും ഓരോരുത്തര്‍ക്ക് നേരമില്ല. എന്നിട്ട് മറ്റുള്ളവര്‍ എന്തു ചെയ്യണം, ചെയ്യണ്ടാന്നും പറഞ്ഞ് നടന്നോളും.

എനിക്ക് അംഗത്വം കിട്ടിയില്ല. ഈ കാത്തിരിപ്പിനൊരു അന്ത്യമില്ലേ?

2:12 AM  
Blogger ശ്രീജിത്ത്‌ കെ said...

പഴയ ക്ലബ്ബില്‍ പല നിയമങ്ങളും നൂലാമാലകളും. അതു കൊണ്ട് ഞാന്‍ ഇങ്ങോട്ട് കൂടേറി. ഇവിടെ എന്ത് ‌‌‌‌‌‌****യില്ലാത്തരവും പറയാമെന്നാ കേള്‍ക്കുന്നത്. എന്നിട്ടും പക്ഷെ ഇവിടെ അനോണിക്ക് പ്രവേശനമില്ല.

ആര്‍ക്കും ഈ ബ്ലോഗ്ഗറോട് ഒരു സഹതാപവും ഇല്ലേ? ഇങ്ങോട്ട് ആരും ഒന്ന് തിരിഞ്ഞ് നോക്കാത്തതെന്തേ? ബ്ലോഗ് ഉണ്ടാക്കിയാ ആള്‍ ഒറ്റയ്ക്കിരുന്ന് അര്‍മാദിക്കണം എന്നാണോ? പേടിക്കണ്ട സഖാവേ, ഞാനുണ്ട്. പക്ഷെ, മെംബര്‍ഷിപ്പ് അറിയാതെ പോലും അയച്ച് പോകരുതു. തട്ടിക്കളയും.

എന്ന് ഒരു അനോണി (അനോണികള്‍ക്ക് പ്രവേശനമില്ലാത്തത് കൊണ്ടാ‍ ശ്രീജിത്ത് എന്ന പേരില്‍ കമന്റിടുന്നത്, ക്ഷമിക്കണം)

2:17 AM  
Blogger പുലികേശി രണ്ട് said...

ഇത്തിരിവെട്ടമേ,മഹത്തായ ബൂലോഗ്ഗക്കൂട്ടായമയ്ക്കു പാരവയ്ക്കാനാണോ താന്‍ ഇങ്ങനത്തെ ഒരു വൃത്തികെട്ട ബ്ലോഗുതുടങ്ങിയത്?എവൂരാനോടുപറഞ്ഞ് ചന്തിയ്ക്കു നല്ല രണ്ടടി വാങ്ങിത്തരുന്നുണ്ട്.അറിയാത്തപിള്ള ചൊറിയുമ്പോ അറിയും.(ച്ഛെ,പിള്ളയും നായരാണോ?)

2:20 AM  
Blogger സു | Su said...

ആരവിടെ. എന്റെ ക്ഷമയ്ക്കും ഒരു അതിരുണ്ട്. ബൂലോഗക്ലബ്ബ് ഒറിജിനലില്‍ രണ്ട് മിനുട്ട് കൊണ്ട് മെമ്പര്‍ഷിപ്പ് കൊടുക്കും. ഇല്ലെങ്കില്‍ ശ്രീജിത്തിനെ വിളിച്ച് കൂവും. ഇതെത്ര നേരമായി ഞാന്‍ മെമ്പറാക്കൂ മെമ്പറാക്കൂ എന്ന് പറയുന്നു? എനിക്കെന്നിട്ട് വേണം അര്‍മ്മാദിയ്ക്കാന്‍.

2:31 AM  
Blogger ശ്രീജിത്ത്‌ കെ said...

ഇത്തിരിവട്ടമേ, ഞാന്‍ പ്രതീക്ഷിച്ചത് തന്നെ സംഭവിച്ചു. ഈ അടി മേടിച്ച് തുടങ്ങിയിരിക്കുന്നു നിന്റെ മണ്ടത്തരത്തിന്. എനിക്കിഷ്ടമായി. എനിക്കിവിടെ ചിരി കാരണം ഇരിക്കാന്‍ മേലേ. നിനക്കിനി ഒന്നേ ചെയ്യാനുള്ളൂ. പുലികേശി രണ്ടാമനെ ഈ ബ്ലോഗിന്റെ മെംബറാക്കുക. എന്നിട്ട് പുലികേശിയോട് ഇത്തിരിയുടെ മെംബര്‍ഷിപ്പ് ക്യാന്‍സല്‍ ചെയ്യാന്‍ പറയുക. എന്നിട്ട് നീ ഇതേ കമന്റ് പുലികേശിക്ക് കൊടുക്കുക. എല്ലാ ആശംസകളും

2:36 AM  
Blogger ബോബി said...

പുലികെശീ,
ഹെഡ്മാഷ് ചയ കുറ്റിക്കാന്‍ പൊയീന്നു തോനുന്ന്ണ്ട്. എന്നെ മെംബ്ബ്ബെരാക്കുമൊ?
getmethere@gmail.com

2:45 AM  
Blogger അലിഫ് /alif said...

ശ്രീജിത്തിനേക്കാളും വലിയ മണ്ടന്‍ ഞാനാണെന്നാ വിചാരിച്ചത്..ഞാന്‍ കഷ്ടിച്ചാ രക്ഷപെട്ടത്.. മൊട്ടയടിച്ച ഇത്തിരിവട്ടത്തിന്റെ തലയോര്‍ത്തിട്ട് ചിരിക്കാതിരിക്കാനും വയ്യ..ഒരാളു മെമ്പര്‍ഷിപ്പ് തായോ, തായോന്ന് നിലവിളിക്കുമ്പം ഒരാളു എന്നൊയൊന്നു ഇറക്കി വിടോ എന്നും പറഞ്ഞ് നിലവിളിക്കുന്നു; എങ്ങിനെ ചിരിക്കാതിരിക്കും..അരവിന്ദന്റെ മൊത്തം ചില്ലറക്കട പൂട്ടിക്കോ..അതിലും നല്ല തമാശയാ ഇവിടെ..

2:51 AM  
Blogger സു | Su said...

ബോബീ എന്നെ വെറുതെ ദേഷ്യം പിടിപ്പിക്കരുത്. അംഗത്വം വേണമെങ്കില്‍ ക്യൂ പാലിച്ചോ. ഞാനാ മുന്നില്.

2:54 AM  
Blogger ബോബി said...

ഇതില്‍ മെംബെര്‍ അയാല്‍ എന്താ ഇതറ കുഴപപം?

2:55 AM  
Blogger പുലികേശി രണ്ട് said...

മോനേ ബോബീ,കുംഭീപാകം എന്നു കേട്ടിട്ടുണ്ടോ?ആ മഹാനരകമാണ്‍ ഇതിലെ മെമ്പര്‍‌മാര്‍ക്ക് വിധിച്ചിട്ടുള്ളത്.പാടില്ല പാടില്ല നമ്മെ നമ്മള്‍ പാടെ മറന്നൊന്നും ചെയ്തുകൂടാ.

3:02 AM  
Blogger അഗ്രജന്‍ said...

ബോബി... അതി ഇത്തിരിവെട്ടത്തിനോട് ചോദിച്ചാല്‍ വളരെ വിശദമായി പറഞ്ഞ് തരും :)

3:02 AM  
Blogger സു | Su said...

ഞാന്‍ മെമ്പര്‍ ആകും. എനിക്ക് ബൂലോഗക്ലബ്ബില്‍ നിന്ന് രാജിവെച്ച് ഇതില്‍ ചേരണം.

3:03 AM  
Blogger അഗ്രജന്‍ said...

റഷീദ് എല്ലാവിധ ഭാവുകങ്ങളും.

കാല് പൊക്കിപ്പിടിക്കാന്‍ മറക്കേണ്ട കേട്ടാ...

3:04 AM  
Blogger ബോബി said...

What is ീ,കുംഭീപാകം ?

3:06 AM  
Blogger പുലികേശി രണ്ട് said...

ബോബിക്കുട്ടാ,ഹെഡ്‌മാഷ് ചായകുടിക്കാനല്ല തല മൊട്ടയടിക്കാന്‍ പോയതാ(പഴനിക്കു പോകാന്‍). ഇപ്പ വരും.

3:07 AM  
Blogger ഇത്തിരിവെട്ടം|Ithiri said...

മോനെ പുലികേശീ യുടെ സെകന്റ് വേര്‍ഷന്‍ ചൊറിയുമ്പോള്‍ അറിയും എന്നല്ല... ഞാന്‍ അറിയും മുന്‍പേ ചൊറിയാന്‍ തുടങ്ങിയതാ...

എന്റെ ഒരു കാര്യം... ഈ മൊട്ടത്തലയുമായി എങ്ങനെ ജീവിക്കും...

ശ്രീജിത്തേ ഇനി നിന്നെ എല്ലാവരും ബുദ്ധിമാനേ എന്ന് വിളീക്കും. കുരിശ് എന്നെ ഏല്‍പ്പിച്ചല്ലോ...

സൂ ചേച്ചി... മെമ്പര്‍ഷിപ്പ് വേണമെങ്കില്‍ പ്രൊഫൈലില്‍ മെയില്‍ ഐഡി വേണം... ഒരു സ്വപ്നം പോലെ മെമ്പര്‍ഷിപ്പ് പറന്ന് വരും.

3:49 AM  
Blogger ബോബി said...

This is something not right here. I also have also email in profil. But not getting my membreship

Bobby Thomas

4:04 AM  
Blogger സൂര്യോദയം said...

ഇവിടെ എന്താ പ്രശ്നം.. ആകെ അങ്കം വെട്ടാണല്ലോ....

അയ്യോ... എന്നെ കൊല്ലല്ലെ... വെറുതെ എത്തി നോക്കിയതാണേ...

4:25 AM  
Blogger സു | Su said...

അയ്യോ... എനിക്കിപ്പോ മെമ്പര്‍ ആവണം. ലാലേട്ടന്‍ വരെ മെമ്പര്‍ ആയി.

4:29 AM  
Blogger മിന്നാമിനുങ്ങ് said...

അപ്പൊ കുഞ്ഞ് പറന്നു ( ചമിക്കണം, പിരന്നു ) അല്ലേ??
പച്ചെങ്കില്, ചാപുള്ളയാണേന്ന് മത്രം!!!

12:26 PM  
Blogger ദിവ (diva) said...

ഹ ഹ ഹ ഇത്തിരിവെട്ടം,

ആ പ്രൊഫൈലിലെ ഇരിപ്പുകൂടി കണ്ടപ്പോള്‍ എന്റെ ചിരി നില്‍ക്കുന്നില്ല. ഹ ഹ ഹ. സത്യമായിട്ടും ഞാനിതാ പിന്നെയും ചിരിക്കുന്നു. എനിക്ക് വയ്യ...

സംഗതീ എന്തായാലും നല്ല ഒറിജിനല്‍ കിടിലന്‍ തമാശയായിട്ടുണ്ട്... ഹ ഹ ഹ...

8:56 PM  
Blogger ഇത്തിരിവെട്ടം|Ithiri said...

This comment has been removed by a blog administrator.

9:15 PM  
Blogger ഇത്തിരിവെട്ടം|Ithiri said...

ഡും.... ഡും.... ഡും....
പ്രിയപ്പെട്ട മാലോകരേ ബൂലോകരേ... ബൂലൊഗരേ... നിങ്ങളറിഞ്ഞില്ലേ...
അങ്ങനെ അതും സംഭവിച്ചു.....

ബൂലോഗം-2 ല്‍ ആവശ്യപ്പെടാതെ ആഗ്രഹിക്കാതെ കിട്ടിയ ഒരേക്കര്‍ സ്ഥലം തിരിച്ചു വാങ്ങാനുള്ള അഭ്യര്‍ത്ഥന സ്വീകരിക്കപ്പെടുകയും അധാരത്തിന്റെ കോപ്പികള്‍ തിരികെ വാങ്ങുകയും ചെയ്ത ബൂലോഗം 2 വിന്റെ ആരൊരുമറിയാത്ത അഡ്മിന് എന്റെ എല്ലാ ഭാവുകങ്ങളും നേരുന്നു...

ഇനി നിങ്ങളായി നിങ്ങളുടെ പാടായി... എല്ലാവര്‍ക്കും ഡാങ്ക്സ്...

കൂടാതെ ഇതില്‍ കയറി മേഞ്ഞ ശ്രീചിത്ത്, സു, പുലികേശി രണ്ടാമന്‍, ചെണ്ടക്കാരന്‍, ബോബി, അഗ്രജന്‍, ദിവാസ്വപ്നം സകലര്‍ക്കും നണ്ട്രികള്‍...

12:06 AM  
Blogger അച്ചപ്പു said...

എന്നാലും എന്റെ ചേട്ടന്മാരെ മലയാളികളുടെ തനി സ്വഭാവം തന്നെ, ഇക്കരെ ഇരിക്കുന്‍പം അക്കരപ്പച്ച

4:05 AM  

Post a Comment

Links to this post:

Create a Link

<< Home